കൂടരഞ്ഞി: കുളിരാമുട്ടി ഉണ്ണൂപ്പാട്ട് ലെയ്സന്റെ ഭാര്യ ടെൽമി (41) നിര്യാതയായി. കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് മുൻ അംഗമായിരുന്നു. പരേത കാർക്കള കാരക്കാട്ട് കുടുംബാംഗമാണ്. മകൻ: പോൾ ലെയ്സൺ (നഴ്സിങ് വിദ്യാർഥി, മംഗളൂരു). സഹോദരൻ: ടോണി അബ്രഹാം (കാർക്കള). സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതു മണിക്ക് കുളിരാമുട്ടി മാർ സ്ലീവാ പള്ളി സെമിത്തേരിയിൽ.