പഴയങ്ങാടി: പുതിയങ്ങാടി മഞ്ഞരവളപ്പിലെ ആനക്കണ്ടി അബ്ദുല്ല (89) നിര്യാതനായി. പുതിയങ്ങാടിയിൽ ദീർഘകാലം ഇറച്ചി വ്യാപാരിയായിരുന്നു. മാട്ടൂൽ നോർത്ത് സ്വദേശിയാണ്. മത, സാമൂഹിക, രാഷ്ട്രീയരംഗത്തെ സജീവ സാന്നിധ്യമായിരുന്ന ഇദ്ദേഹം മുസ്ലിം ലീഗിന്റെ മാടായി പഞ്ചായത്ത് കൗൺസിലറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: എ. ബീഫാത്തു. മക്കൾ: ശുഹൈബ്, റംല, നസീമ, ഫായിസ, ഹഫ്സത്ത്, റസിയ, സുഹറ. മരുമക്കൾ: ഷംന, അലി, മുസ്തഫ, ഷാഫി, നാസർ, ജലീൽ.