മയ്യഴി: ദീർഘകാലമായി പുതുച്ചേരിയിൽ താമസിക്കുന്ന വടകര മുക്കാളി കല്ലാമല സ്വദേശി മണപ്പട്ടിൽ താഴെ കുനിയിൽ നാരായണൻ (82) പുതുച്ചേരിയിൽ നിര്യാതനായി. റോഡപകടത്തെ തുടർന്ന് പുതുച്ചേരി ജിപ്മർ ആശുപത്രിയിൽ ചികിൽസയിലിരിക്കെയാണ് മരിച്ചത്. എഴുപതുകളിൽ ഇദ്ദേഹം പോണ്ടിച്ചേരി ലപോർത്ത സ്ട്രീറ്റിൽ നടത്തിയിരുന്ന ഹോട്ടൽ രമ മലയാളികളുടെ ഇടയിൽ പ്രശസ്തമായിരുന്നു. പിതാവ്: പരേതനായ മണപ്പട്ടിൽ താഴെ കുനിയിൽ പൊക്കൻ. ഭാര്യ: കമല. മക്കൾ: ബീന, ബിന്ദു. മരുമക്കൾ: കുമാർ, രഞ്ജിത്ത്. സംസ്കാരം ശനിയാഴ്ച രാവിലെ 10.30ന് പുതുച്ചേരി കരുവടികുപ്പം ശ്മശാനത്തിൽ.