കൂത്തുപറമ്പ്: ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിയും ജവഹർ ബാൽ മഞ്ച് ബ്ലോക്ക് കോഓഡിനേറ്ററുമായ ആമ്പിലാട് പന്നിയോറ കാർത്തികയിൽ എൻ.സി. രുദ്ധേഷ് (48) നിര്യാതനായി. കൂത്തുപറമ്പ് ടൗണിലെ ഓട്ടോ ഡ്രൈവറും ഓട്ടോ തൊഴിലാളി യൂനിയൻ (ഐ.എൻ.ടി.യു.സി) ഭാരവാഹിയുമാണ്. എൻ.സി. മുകുന്ദൻ–പ്രസന്ന ദമ്പതികളുടെ മകനാണ്. ഭാര്യ: കെ. സബിന. മക്കൾ: സരുഷ് രുദ്ധേഷ് (വിദ്യാർഥി,കൂത്തുപറമ്പ് ഹയർ സെക്കൻഡറി സ്കൂൾ), ആരാധ്യ രുദ്ധേഷ് (വിദ്യാർഥിനി കെ.യു.പി സ്കൂൾ). സഹോദരങ്ങൾ: രജീഷ്, ഷൈജു.