ഇരിട്ടി: ചെറുവയൽ ഐക്കോട്ട് വീട്ടിൽ പള്ളിക്കര കുറ്റിയാടൻ കല്യാണി അമ്മ (88) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിക്കണ്ണൻ നമ്പ്യാർ. സഹോദരങ്ങൾ: പരേതനായ രയരപ്പൻ നമ്പ്യാർ, കണ്ണൻ നമ്പ്യാർ (റിട്ട. പഞ്ചായത്ത് സൂപ്രണ്ട്). മക്കൾ: പി.കെ. സുശീല (റിട്ട. ഹെഡ്മിസ്ട്രസ്, ജി.എച്ച്.എസ്.എസ് ഉളിക്കൽ), പി.കെ. ഹരീന്ദ്രൻ (റിട്ട. എച്ച്.ഒ.ഡി ഗവ. പോളിടെക്നിക്, കണ്ണൂർ), പി.കെ. രാമകൃഷ്ണൻ (റിട്ട. ഡ്രാഫ്റ്റ്സ്മാൻ, കെ.ഡബ്ല്യു.എ, മട്ടന്നൂർ), പി.കെ. വത്സൻ. മരുമക്കൾ: കെ.വി. അനന്തൻ നമ്പ്യാർ (റിട്ട. ഇൻസ്പെക്ടർ കെ.എസ്.ആർ.ടി.സി), എം.എം. സുജാത (റിട്ട. ഹെഡ്മിസ്ട്രസ്, മട്ടന്നൂർ എച്ച്.എസ്.എസ്), പരേതയായ കെ. ഷീല (ആറളം), കെ. ലീല (മുരിങ്ങോടി), ആർ.കെ. ശ്രീജ (കരവൂർ). സഞ്ചയനം ഞായറാഴ്ച.