ചൊക്ലി: കവിയൂർ മലയന്റെ കക്കണ്ടിയിൽ അബൂബക്കറിന്റെയും സുബൈദയുടെയും മകൻ ഹസ്കർ (48) നിര്യാതനായി. പാനൂർ ന്യൂജി വേൾഡ് മൊബൈൽ ഷോപ്പ് ഉടമയും ജൂനിയർ ചേംബർ ഇന്റർനാഷനൽ (ജെ.സി.ഐ) പാനൂർ എൽ.ഒ ജനറൽ സെക്രട്ടറിയും വ്യാപാരി വ്യവസായി സമിതി പാനൂർ യൂനിറ്റ് വൈസ് പ്രസിഡന്റും സന്നദ്ധ സേന പാനൂർ മേഖല ക്യാപ്റ്റനുമായിരുന്നു. ഭാര്യ: ജസീന. മക്കൾ: ആഖിഫ (വിദ്യാർഥിനി), ശഈൻ, ഹലീമ. സഹോദരങ്ങൾ: അസ്ഫർ, അനീസ്, അഫ്നാസ്.