ചൊക്ലി: കാഞ്ഞിരത്തിൻകീഴിൽ കോളിപ്രത്ത് യശോദ (91) നിര്യാതയായി. ഒളവിലം യു.പി സ്കൂൾ റിട്ട. അധ്യാപികയാണ്. ഭർത്താവ്: പരേതനായ കോളിപ്രത്ത് അനന്തൻ മാസ്റ്റർ (റിട്ട. അധ്യാപകൻ, ഒളവിലം യു.പി സ്കൂൾ). മക്കൾ: വിമലകൃഷ്ണൻ, കെ. സുധീര (റിട്ട. അധ്യാപിക, ഒളവിലം യു.പി സ്കൂൾ), പ്രദീപ് കുമാർ (സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പള്ളൂർ, റിട്ട. ഉദ്യോഗസ്ഥൻ), പരേതരായ സുരേന്ദ്രൻ (ബാബു), സന്തോഷ് കുമാർ. മരുമക്കൾ: പി.പി. കൃഷ്ണൻ (മുംബൈ), എ.പി. രജിത (റിട്ട. അധ്യാപിക ഒളവിലം യു.പി സ്കൂൾ), വി. രജിത (കോയമ്പത്തൂർ), ലീന (അധ്യാപിക, വി.പി. ഓറിയന്റൽ ഹൈസ്കൂൾ, ചൊക്ലി), പരേതനായ പ്രേമരാജൻ (പാനൂർ). സഹോദരങ്ങൾ: സരോജിനി, പരേതരായ നാണു, മുകുന്ദൻ മാസ്റ്റർ (റിട്ട. അധ്യാപകൻ, ഒളവിലം യു.പി സ്കൂൾ), ജാനകി, ശാരദ.