തിരുവോട്: മുസ്ലിം ലീഗ് നേതാവും പാലോളി മഹല്ല് കമ്മിറ്റി വൈസ് പ്രസിഡന്റുമായ വളവിൽ മമ്മു (73) നിര്യാതനായി. കോട്ടൂർ പഞ്ചായത്ത് ലീഗ് ഭാരവാഹി, പാലോളി മഹല്ല് ജമാഅത്ത് വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ ഏറെകാലം പ്രവർത്തിച്ചു. ഭാര്യ: അവ്വോമ ഉമ്മ. മക്കൾ: റഫീഖ് (ഫേമസ് ബേക്കറി അത്തോളി), ജറീഷ് (മാനേജർ മലബാർ ജ്വല്ലേഴ്സ് പത്തനംതിട്ട).മരുമക്കൾ: ഷാഹിന നടുക്കുനിയിൽ കൂരാച്ചുണ്ട്, ഷഫീന കണയമ്പത്ത് കിഴക്കൻ പേരാമ്പ്ര. സഹോദരങ്ങൾ: വളവിൽ ഹമീദ് (റിട്ട. സബ് ഇൻസ്പെക്ടർ), പരേതരായ കുഞ്ഞമ്മദ്, ചെറിയ മമ്മു, അമ്മദ്, പാത്തുമ്മോട്ടി. ഖബറടക്കം ഞായറാഴ്ച രാവിലെ 10ന് പാലോളി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.