കൊടുങ്ങല്ലൂർ: പടിഞ്ഞാറെ വെമ്പല്ലൂരിലെ ആദ്യ നാടകസംഘമായിരുന്ന വേക്കോട് സീലൈൻ തിയറ്റേഴ്സിന്റെ സ്ഥാപകരിൽ മുഖ്യനും നാടകനടനുമായിരുന്ന ‘കാട്ടിൽ ബാലൻ’ എന്ന കെ.കെ. ബാലകൃഷ്ണൻ (75) നിര്യാതനായി. സ്വാപഹാരം, ശവംതീനിയുറുമ്പുകൾ, ദുഃഖിതർ എന്നിവ ഉൾപ്പെടെ നിരവധി അമച്വർ നാടകങ്ങളിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ഭാര്യ: വനജ. മക്കൾ: ഝാൻസി, ഹാപ്പി. മരുമക്കൾ: വേണു, സിനി.