ചേർപ്പ്: ചൊവ്വൂരിൽ ഗൃഹനാഥന്റെ മൃതദേഹം വീടിനുള്ളിൽ അഴുകിയ നിലയിൽ കണ്ടെത്തി. ചൊവ്വൂർ സിറാമിക്സ് റോഡിൽ മണത്ത് പറമ്പിൽ രാമൻകുട്ടിയുടെ (70) മൃതദേഹമാണ് അഴുകിയ നിലയിൽ കണ്ടെത്തിയത്.
ചൊവ്വൂർ സിറാമിക്സ് ഓട്, ടൈൽ കമ്പനിയിലെ മുൻ മാനേജറാണ്. ദുർഗന്ധം വന്നതോടെ സംശയം തോന്നിയ നാട്ടുകാർ ചേർപ്പ് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
പൊലീസ് നടത്തിയ പരിശോധനയിലാണ് വീട്ടുമുറിയിൽ മൃതദേഹം കണ്ടെത്തിയത്. മൂന്നു ദിവസത്തെ പഴക്കമുണ്ട്.
ഭാര്യ മണി മകളുടെ വീട്ടിലായതിനാൽ കുറച്ചു ദിവസമായി ഇയാൾ ഒറ്റക്കായിരുന്നു. മകൾ: ഉത്തര. മരുമകൻ: പ്രവീൺ. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് പോസ്റ്റുമോർട്ടത്തിനായി മാറ്റി.