പൊന്നാനി: റിട്ട. അധ്യാപിക മേരി ജോസഫ് (73) നിര്യാതയായി. വെള്ളീരി, പുതുപൊന്നാനി, അയിരാണി സ്കൂളുകളിൽ പ്രധാന അധ്യാപികയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭർത്താവ്: ഈഴുവത്തിരുത്തി മണ്ഡലം കോൺഗ്രസ് മുൻ പ്രസിഡന്റ് സി. ജോസഫ്. മക്കൾ. ദീപ (തൃശൂർ അമല നഗർ), ദിലീപ് (നേവൽ കമാൻഡിങ് ഓഫിസർ ആൻഡ് പൈലറ്റ്, ഗോവ). മരുമക്കൾ: ജയിംസ്, രമ്യ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് സെൻറ് ആൻറണീസ് പള്ളി സെമിത്തേരിയിൽ.