വിളയാങ്കോട്: പിലാത്തറ ഹോപ്പിന് സമീപം വിദ്യാനഗറിലെ പി. ജോസഫ് മാസ്റ്റർ (62) നിര്യാതനായി. ചെറുതാഴം ഗവ. ഹയർ സെക്കൻഡറി സ്കൂൾ റിട്ട. അധ്യാപകനാണ്. പിതാവ്: പരേതനായ ജോസഫ്. മാതാവ്: പരേതയായ സൂസന്ന. ഭാര്യ: ജൂലി (അധ്യാപിക, പയ്യന്നൂർ സെന്റ് മേരീസ് എച്ച്.എസ്). മകൻ: ജോജു (വിദ്യാർഥി, കേന്ദ്ര സർവകലാശാല പെരിയ). സഹോദരങ്ങൾ: ജോൺ തോമസ്, ദേവസി തോമസ്, കർമ്മല്ലി (പട്ടുവം), നിർമല (മൈസൂരു), ഡേവിഡ് കപ്യാർ, ഷാജി തോമസ് (പട്ടുവം). സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 2.30ന് പിലാത്തറ ഫെറോന വ്യാകുലമാത ദേവാലയ സെമിത്തേരിയിൽ.