പാലക്കാട്: മേട്ടുപ്പാളയം സ്ട്രീറ്റിൽ ഫീൽഡ് വ്യൂ എൻക്ലേവിൽ പരേതനായ മുഹമ്മദ് ഹനീഫ റാവുത്തറുടെ മകൻ എം. ബഷീർ (64) നിര്യാതനായി. ഭാര്യ: മെഹരാജ്. മക്കൾ: അഫ്സൽ, അനീഷ. മരുമക്കൾ: വസീം, ആഫ്രിൻ.
സഹോദരങ്ങൾ: ഹാജി ഇസ്മായിൽ ഫാറൂഖ് (പാലക്കാട് നഗരസഭ മുൻ വൈസ് ചെയർമാൻ), ഹാജി നിജാം അലി, സഹാബുദ്ദീൻ, സാലിദ്ദീൻ. ഖബറടക്കം ചൊവ്വാഴ്ച ഉച്ചക്ക് മേട്ടുപ്പാളയം സ്ട്രീറ്റ് അത്തർ ജമാഅത്ത് പള്ളി ഖബർസ്ഥാനിൽ.