അരവഞ്ചാല്‍: പരേതനായ പെരുമ്പലത്ത് മാണി സക്കറിയയുടെയും ആനിയുടെയും മകന് ജേക്കബ് മാണി (53) നിര്യാതനായി. മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ മുന്‍ മാനേജിങ് കമ്മിറ്റിയംഗം, ജെ.സി.ഐ മുന്‍ സോണ്‍ ഓഫിസര്‍, ലെന്‍സ് ഫെഡ് ഏരിയ കമ്മിറ്റിയംഗം, വ്യാപാരി വ്യവസായി സമിതി മുന്‍ യൂനിറ്റ് സെക്രട്ടറി, യങ് ചലഞ്ചേഴ്സ് ക്ലബ് മുന്‍ പ്രസിഡന്റ് തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്. ഭാര്യ: ബിന്‍സി (ലാബ് അസിസ്റ്റന്റ്, പയ്യന്നൂര്‍). മക്കള്‍: ആന്മരിയ, റേച്ചല്‍ റോസ് (ഇരുവരും വിദ്യാര്‍ഥികള്‍). സഹോദരങ്ങള്‍: സക്കറിയ മാണി, റേച്ചല്‍ മാണി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് അരവഞ്ചാല്‍ സെന്റ് ജോർജ് ഓര്‍ത്തഡോക്സ് പള്ളി സെമിത്തേരിയില്‍.