മുക്കം: ആനയാംകുന്ന് മണാംകുന്നൻ എം.സി. മുഹമ്മദ് (എം.സി ബാധ്യത-66) നിര്യാതനായി. മുക്കത്തെ ആദ്യകാല ചിത്രകല പ്രസ് ഉടമയും ‘വിചാരം’ മുക്കത്തിന്റെ പ്രസിഡന്റുമായിരുന്നു. ‘ബാധ്യത മുക്കം’ എന്ന പേരിൽ പരസ്യ സ്ഥാപനം നടത്തിയിരുന്നു. ഭാര്യ: എം.സി. ജമീല (കാരശ്ശേരി പഞ്ചായത്ത് മുൻ അംഗം). മക്കൾ: സിഗി, സിമി (അയാട്ട ട്രാവൽസ് സർവിസ്). മരുമക്കൾ: ജാഫർ തൊടുകയിൽ കുന്ദമംഗലം (ദുബൈ), കെ.സി. ഹുസൈൻ (ഫ്രീ ഇന്ത്യ കാറ്ററിങ്സ് കുന്ദമംഗലം). സഹോദരങ്ങൾ: അബ്ദുൽ ബഷീർ, സുബൈർ (അറ-ആനയാംകുന്ന്), അഡ്വ. എം.കെ. സാദിഖ്, ജമീല.