പെരിന്തൽമണ്ണ/പട്ടാമ്പി: പെരിന്തൽമണ്ണ ടൗണിൽ ഊട്ടി റോഡിൽ നിയന്ത്രണംവിട്ട കാറിടിച്ച് ലോറി ഡ്രൈവർ മരിച്ചു. പട്ടാമ്പി മുതുതല കൊഴിക്കോട്ടിരി കൊപ്പത്ത്പാറമ്മൽ കെ.പി. അബ്ദുൽ കരീം (43) ആണ് മരിച്ചത്. തൃശൂരിൽനിന്ന് ലോഡുമായി മൈസൂരുവിലേക്കു പോവുകയായിരുന്നു അബ്ദുൽ കരീം.
രാത്രി 12.45ഓടെ മൗലാന ആശുപത്രിക്കു സമീപം ലോറി നിർത്തിയിട്ട് ചായ കുടിച്ചുവന്നശേഷം ലോറിയുടെ ടയർ പരിശോധിക്കുമ്പോൾ നിയന്ത്രണംവിട്ട് വന്ന കാർ ഇടിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചൊവ്വാഴ്ച പുലർച്ച മൂന്നിന് മരിച്ചു.
ഭാര്യ: റസീന. മക്കൾ: റിൻഷ ഹസിൻ, ഫാത്തിമ മറിയ, മുഹമ്മദ് റിസ്വാൻ. പിതാവ്: ഉമ്മർ. മാതാവ്: ഖദീജ. സഹോദരങ്ങൾ: അബ്ദുൽ അഷറഫ്, മുഹമ്മദ് മുസ്തഫ, അബ്ദുൽ അസീസ്, കമാലുദ്ദീൻ.