തച്ചനാട്ടുകര: തേപ്പുപണിക്കിടെ സ്ലാബ് തകർന്നുവീണ് തൊഴിലാളി മരിച്ചു. കരിമ്പുഴ ആറ്റാശ്ശേരി സ്വദേശി വി.പി. മോഹൻദാസാണ് (46) ചികിത്സയിലിരിക്കെ മരിച്ചത്. കൂടെ ജോലി ചെയ്തിരുന്ന തെങ്കര സ്വദേശി പ്രവീൺ (40) സാരമായ പരിക്കുകളോടെ വട്ടമ്പലം മദർ കെയർ ആശുപത്രിയിൽ ചികിത്സയിലാണ്. ചൊവ്വാഴ്ച രാവിലെ 11നായിരുന്നു അപകടം.
കുണ്ടൂർക്കുന്ന് സ്വദേശി നാരായണൻകുട്ടിയുടെ വീടിന്റെ തേപ്പുജോലി ചെയ്യുന്നതിനിടെ സ്ലാബ് തകർന്ന് ഇരുവരുടെയും ദേഹത്തേക്ക് വീഴുകയായിരുന്നു.
ഉടൻ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സക്കിടെ വൈകുന്നേരത്തോടെയായിരുന്നു മോഹൻദാസിന്റെ മരണം. ഭാര്യ: ജിഷ. മക്കൾ: ജിഷ്ണു, ജിതിൻ, ജിത.