നാദാപുരം: എടച്ചേരി പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറിയും എടച്ചേരി-ഖത്തർ മുസ്ലിം റിലീഫ് കമ്മിറ്റി സ്ഥാപക നേതാവുമായ തലായിലെ പരേതനായ കിഴക്കുംമുറി അമ്മദിന്റെ ഭാര്യ നഫീസ ഹജ്ജുമ്മ (75) നിര്യാതയായി.
മക്കൾ: ഇസ്മായിൽ (ഷാർജ കെ.എം.സി.സി കോഴിക്കോട് ജില്ല വൈസ് പ്രസിഡന്റ്), അൻവർ (ഷാർജ), അബ്ദുൽ റഹീം, ഇബ്രാഹീം (എസ്.ഡി.പി.ഐ നാദാപുരം മണ്ഡലം പ്രസിഡന്റ്), ഖദീജ. മരുമക്കൾ: നാസർ, നസീറ, സഫീറ, ബദരിയ, ഷമീമ. സഹോദരങ്ങൾ: ബീവി, പരേതരായ മഹമൂദ്, മൊയ്തു ഹാജി, ആയിശ ഹജ്ജുമ്മ.