കൂടരഞ്ഞി: സർവിസ് സഹകരണ ബാങ്ക് മുൻ സെക്രട്ടറി കെ.പി. ജോസഫ് കണ്ണിറ്റുകണ്ടത്തിൽ (ഐപ്പച്ചൻ-80) നിര്യാതനായി. ഭാര്യ: മുൻ കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് അംഗം ടി.ടി. അന്ന (കുളിരാമുട്ടി വലിയ മൈലാടിയിൽ കുടുംബാംഗം). മക്കൾ: ജയ്ൻ (ലീന ആസ്ട്രേലിയ), ഡോ. ബിന്ദു(മെഡിക്കൽ ഓഫിസർ, മുണ്ടക്കുളം), ജിമ്മി (യു.കെ), ടോമി (ആസ്ട്രേലിയ). മരുമക്കൾ: ജെയിംസ് കുട്ടി കൈതക്കുളം (ആസ്ട്രേലിയ), ബോബി കുന്നത്ത് (പ്രിൻസിപ്പൽ, സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂൾ കൂടരഞ്ഞി), ബെറ്റ്സി തൈക്കൽ (യു.കെ), നിധി തോട്ടത്തിൽ (ആസ്ട്രേലിയ). സംസ്കാരം ബുധനാഴ്ച വൈകീട്ട് നാലിന് കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.