ശ്രീകണ്ഠപുരം: സി.പി.എം അവിഭക്ത ചെങ്ങളായി ലോക്കൽ സെക്രട്ടറിയും മുൻ ശ്രീകണ്ഠപുരം ഏരിയ കമ്മിറ്റി അംഗവുമായിരുന്ന വലിയാൽ ഭാസ്കരൻ (73) നിര്യാതനായി. നിലവിൽ കെ.എസ്.കെ.ടി.യു ജില്ല വൈസ് പ്രസിഡന്റും സി.പി.എം ചുഴലി ലോക്കൽ കമ്മിറ്റി അംഗവുമാണ്. ഭാര്യ: പടപ്പയിൽ നാരായണി. മക്കൾ: പ്രസാദ് (വിമുക്ത ഭടൻ), പ്രമോദ് (കേരള ബാങ്ക്), പ്രിയ(കണ്ണൂർ). മരുമക്കൾ: മഞ്ജു (റബ്കോ, ശ്രീകണ്ഠപുരം), സൂര്യ, ജയരാജൻ (വിമുക്ത ഭടൻ). സഹോദരി: യശോദ (എള്ളരത്തി).