പാപ്പിനിശ്ശേരി വെസ്റ്റ്: പുതിയകാവിന് സമീപത്തെ പച്ചടിയൻ സുരേശൻ (59) നിര്യാതനായി. പിതാവ്: കൊട്ടൻ. മാതാവ്: കല്യാണി. ഭാര്യ: എം. ചിത്രാവതി (ദിനേശ് ബീഡി, പാപ്പിനിശ്ശേരി, മുൻ കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് മെംബർ, ജനാധിപത്യ മഹിള അസോസിയേഷൻ പാപ്പിനിശ്ശേരി ഏരിയ കമ്മിറ്റി അംഗം, സി.പി.എം എ.കെ.ജി മന്ദിരം വടക്ക് ബ്രാഞ്ച് അംഗം). മക്കൾ: സുചിന (കേരള ദിനേശ് ബീഡി, കണ്ണൂർ), ഷിജിന. മരുമക്കൾ: സജിത്ത് (പൊടിക്കുണ്ട്), അനീഷ് (പാച്ചേനി). സംസ്കാരം വെള്ളിയാഴ്ച രാവിലെ 10.30ന് പാപ്പിനിശ്ശേരി പഞ്ചായത്ത് പൊതുശ്മശാനത്തിൽ.