പാനൂർ: തുവ്വക്കുന്ന് സിറ്റി ഫർണിച്ചറിന് സമീപം മുൻ ജില്ല പഞ്ചായത്ത് അംഗം കുനിയിൽ അഹമദ് ഹാജി (77) നിര്യാതനായി. ജില്ല പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, കേരള സംസ്ഥാന പോൾട്രി ഡെവലപ്മെന്റ് കോർപറേഷൻ അംഗം, ജനതാദൾ ജില്ല കമ്മിറ്റി ട്രഷറർ, ജനതാദൾ സംസ്ഥാന കൗൺസിൽ അംഗം എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഭാര്യ: ജമീല. മക്കൾ: അജ്മൽ, ജുവൈരിയ്യ, സഈറ, സഫ് വത് മിന്ന. മരുമക്കൾ: അഷ്കർ (കണ്ണവം), സാജിദ് (കണ്ണവം), സുഹൈൽ (ചെറുപ്പറമ്പ്), സുറയ്യ. സഹോദരങ്ങൾ: ഇബ്റാഹീം ഹാജി (സിറ്റി ഫർണിച്ചർ), ഫാത്വിമ, മറിയം, സൈനബ.