ആറാട്ടുപുഴ: ഗൾഫ് മാധ്യമം ദമ്മാം ബ്യൂറോ ചീഫ് സാജിദ് ആറാട്ടുപുഴയുടെ ഭാര്യ പിതാവ് ആറാട്ടുപുഴ കരിപ്പടന്നയിൽ അബ്ദുൽ സമദ് (72) നിര്യാതനായി. ആറാട്ടുപുഴയിൽ ദീർഘ കാലമായി പലചരക്കു വ്യാപരം നടത്തിവരികെയാണ്.
റിട്ട. അധ്യാപിക നഫീസത്താണ് ഭാര്യ. മക്കൾ: സീനത്ത് സാജിദ് (അധ്യാപിക, സിയോൺ എൽ. പി. എസ്. തമല്ലാക്കൽ), മുഹമ്മദ് ഖാൻ, മുഹമ്മദ് റാഫി (ഇരുവരും സൗദി ). മറ്റുമരുമക്കൾ : ഷംസിയ ഖാൻ, ഹാഷ്ന അസീസ്. ഖബറടക്കം ആറാട്ടുപുഴ പടിഞ്ഞാറേ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടന്നു.