വളാഞ്ചേരി: തിണ്ടലം സ്വദേശി കിഴക്കേ കളത്തിൽ കരുണാകരൻ നായർ (97) നിര്യാതനായി. കേരള കാർഷിക സർവകലാശാലയിൽ പ്രഫസറായിരുന്നു. പട്ടാമ്പി നെല്ലുഗവേഷണ കേന്ദ്രം എന്റമോളജി വിഭാഗം മേധാവി, തവനൂർ കാർഷിക എൻജിനീയറിങ് കോളജ് ഡയറക്ടർ എന്നീ പദവികൾ വഹിച്ചിട്ടുണ്ട്.ഭാര്യ: പോറ്റെകളത്തിൽ ലക്ഷ്മീദേവി അമ്മ. മക്കൾ: വാസുദേവനുണ്ണി, മധു, പരേതനായ പ്രദീപ്. മരുമക്കൾ: സുജാത, ശ്രീകല, നിഷ.