എടപ്പാള്‍: മുസ്ലിം ലീഗ് നേതാവും വട്ടംകുളം പഞ്ചായത്ത് മുൻ അംഗവുമായിരുന്ന മാണൂര്‍ വി.വി. അഷ്റഫ് (55) നിര്യാതനായി. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍വെച്ചാണ് മരണം. തവനൂര്‍ നിയോജക മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറിയായിരുന്നു. പിതാവ്: അലവി ഹാജി. മാതാവ്: പരേതയായ മറിയം. ഭാര്യ: റസിയ. മകന്: റിഫാസ്. സഹോദരങ്ങള്‍: സക്കറിയ, ഹമീദ്, മൊയ്തീന്‍ബാബു, ജമീല, ബുഷ്റ, മുഹ്സിന.