നടുവിൽ: നടുവിൽ തൃക്കോവിൽ ശ്രീകൃഷ്ണ ക്ഷേത്രത്തിനു സമീപം സാമന്തൻ കൊഴുക്കൽ പൊള്ളോലിടത്തിൽ രുഗ്മിണി അക്കനമ്മ (74) നിര്യാതയായി. സ്വതന്ത്ര്യസമര സേനാനി വട്ടക്കുന്നില്ലത്ത് കൃഷ്ണൻ നമ്പൂതിരിയുടെയും ജാനകി അക്കനമ്മയുടെയും മകളാണ്. ഭർത്താവ്: പരേതനായ വെള്ളിക്കോത്തിടത്തിൽ കുഞ്ഞിരാമൻ നായനാർ. മക്കൾ: കെ.പി. ഇന്ദിര, കെ.പി. ഉണ്ണികൃഷ്ണൻ (ശ്രീരംഗം ട്രേഡേഴ്സ്, തളിപ്പറമ്പ്), കെ.പി. ചന്ദ്രലേഖ. മരുമക്കൾ: എൻ.പി. പുരുഷോത്തമ വർമ (റിട്ട. കെ.എസ്.ഇ.ബി, കരിവെള്ളൂർ), സ്മിത നമ്പ്യാർ, എം.എം. വിശ്വനാഥൻ. സഹോദരങ്ങൾ: കെ.പി. കേശവൻ (റിട്ട. ഹെഡ്മാസ്റ്റർ, നടുവിൽ എച്ച്.എസ്, നടുവിൽ പഞ്ചായത്ത് മുൻ പ്രസിഡന്റ്), കെ.പി. ശ്യാമള (കാവുമ്പായി). സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 12ന് തറവാട്ട് ശ്മശാനത്തിൽ.