കാക്കൂർ: പതിനൊന്നേ നാലിലെ കിഴക്കേകരായിൽ സുദിൻ വീട്ടിൽ നാരായണൻ നായർ (96) നിര്യാതനായി. സ്വാതന്ത്ര്യസമര കാലഘട്ടത്തിൽ ഹിന്ദി പ്രചാരകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ബാലുശ്ശേരി ഗവ. ബോയ്സ് ഹൈസ്കൂൾ അധ്യാപകനായിരുന്നു. ഭാര്യ: പരേതയായ എം. സരോജിനി അമ്മ (റിട്ട. അധ്യാപിക, നടുവല്ലൂർ എ. യു.പി.എസ്). മക്കൾ: പി.കെ. ദിനേശ് ബാബു (റിട്ട. എച്ച്.എം, ഇരുവള്ളൂർ ജി.യു.പി.എസ്), എൻ. സുഖദ (റിട്ട. അധ്യാപിക, നടുവല്ലൂർ എ.യു.പി.എസ്), എൻ. ബിജു (ജൂനിയർ സൂപ്രണ്ട്, സബ് ട്രഷറി മാനാഞ്ചിറ).
മരുമക്കൾ: സി.എച്ച്. ഹീര (റിട്ട. അധ്യാപിക, നന്മണ്ട എ.യു.പി.എസ്), സി. ഭാസ്കരക്കുറുപ്പ് (റിട്ട. എച്ച്.എം ചേമഞ്ചേരി കൊളക്കാട് എ.യു.പി.എസ്), ഡോ. സി.കെ. നിഷ (മെഡിക്കൽ ഓഫിസർ, മുട്ടാർ ആയുർവേദ ഡിസ്പെൻസറി). സഞ്ചയനം വ്യാഴാഴ്ച.