മങ്കട പള്ളിപ്പുറം: പടിഞ്ഞാറ്റുമുറി ജി.എൽ.പി സ്കൂൾ റിട്ട. അധ്യാപകൻ പള്ളിപ്പുറം ഹൈസ്കൂൾ പടിയിൽ താമസിക്കുന്ന നടുവത്ത്കുണ്ടിൽ കുഞ്ഞിമൊയ്തീൻ (84) നിര്യാതനായി. പടിഞ്ഞാറ്റുമുറി ഫസ്ഫരി ഓർഫനേജ് പ്രസ് മുൻ ജീവനക്കാരനായിരുന്നു. ഭാര്യ: കുഞ്ഞാത്തുമ്മ (മങ്കട). മക്കൾ: ഇസ്ഹാഖ് (വെള്ളില തച്ചോത്ത് എ.എം.യു.പി.എസ് അധ്യാപകൻ), നസീമാബീഗം, മുഹ്സിനത്ത്, പരേതനായ ഷഫീഖ്. മരുമക്കൾ: നൂർജഹാൻ (പടിഞ്ഞാറ്റുമ്മുറി ഒ.യു.പി.എസ് അധ്യാപിക), ജലീൽ (കിഴിശ്ശേരി), അഡ്വ. അബ്ബാസ് (പന്തല്ലൂർ). മയ്യിത്ത് നമസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് മങ്കട പള്ളിപ്പുറം മഹല്ല് ജുമാമസ്ജിദിൽ.