കോഴിക്കോട്: കോട്ടൂളി കൈതക്കൊടിപറമ്പിൽ കൃഷ്ണശ്രീയിലെ കെ.കെ. ചിത്തരഞ്ജിതൻ (81) നിര്യാതനായി. ബി.എസ്.എൻ.എൽ സൂപ്പർവൈസറായിരുന്നു. കോഴിക്കോട് ശ്രീകണ്ഠേശ്വര ക്ഷേത്ര യോഗം ഭരണസമിതി അംഗം, കോട്ടൂളി ശാഖാ എസ്.എൻ.ഡി.പി അംഗം, പ്രശസ്ത ആധ്യാത്മിക ആചാര്യൻ, രാമായണ പ്രഭാഷകൻ ഉൾപ്പെടെ മറ്റു പല ക്ഷേത്ര കമ്മിറ്റികളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നു. ഭാര്യ: കെ. പ്രേമകുമാരി. മക്കൾ: ഡോ. ചിത്രലേഖ, രഞ്ജിനി വിനോദ്. മരുമകൻ: വിനോദ് പി. നാരായൺ (മാതൃഭൂമി, തൃശൂർ).