പഴയങ്ങാടി: വെങ്ങരയിലെ പി.വി. പ്രഭാകരൻ (83) നിര്യാതനായി. വെങ്ങര കസ്തൂർബാ ഗ്രന്ഥാലയം ആൻഡ് വായനശാല, സാന്റോസ് ക്ലബ് തുടങ്ങിയവയുടെ സ്ഥാപകാംഗമാണ്. മികച്ച ഫുട്ബാൾ, ബാഡ്മിന്റൺ, വോളിബാൾ കളിക്കാരനായിരുന്നു. ഡിഫൻസിൽ ജോലി ചെയ്യവെ ഗോവ സിഗ്നൽസ് ഫുഡ്ബാൾ ടീമിന്റെ പ്രതിരോധ നിരയിൽ കളിക്കാരനായിരുന്നു. ഭാര്യ: സുനീതി കരപ്പാത്ത്. മക്കൾ: ഡോ. പി.വി. പ്രിയ (ഇന്ത്യൻ വനിത ഫുട്ബാളിന്റെ പരിശീലക), പി.വി. പ്രസൂൺ (എൻജിനീയർ, ദുബൈ). മരുമകൾ: ഡോ. ഷീന പ്രസൂൺ (ബി.കെ.എം. ആശുപത്രി പയ്യന്നൂർ). സഹോദരങ്ങൾ: പി.വി. പുരുഷോത്തമൻ മാസ്റ്റർ, പി.വി. കൗസല്യ, പരേതനായ പി.വി. ശ്രീധരൻ. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് വെങ്ങര സമുദായ ശ്മശാനത്തിൽ