മുണ്ടൂർ: പൂതനൂർ പുന്നയ്ക്കൽത്തൊടി പി.വി. രാമൻകുട്ടി (61) നിര്യാതനായി. മുണ്ടൂർ ഗ്രാമപഞ്ചായത്ത് അംഗമാണ്. സി.പി.എം ലോക്കൽ കമ്മിറ്റി അംഗം, കർഷകസംഘം പഞ്ചായത്ത് കമ്മിറ്റി അംഗം, പൂതനൂർ കുന്നപ്പുള്ളിക്കാവ് ക്ഷേത്ര സംരക്ഷണ സമിതി പ്രസിഡന്റ്, ഗ്രാമപ്രഭ വായനശാല പ്രസിഡന്റ്, പാടശേഖര സമിതി സെക്രട്ടറി, മുൻ മുണ്ടൂർ സർവിസ് സഹകരണ ബാങ്ക് പ്രസിഡന്റ് എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചു. ഭാര്യ: ഇന്ദിര. മക്കൾ: രോഷ്നി, രോഹിത. മരുമക്കൾ: സന്ദീപ്, ശ്രീജേഷ്. പിതാവ്: പരേതനായ വെള്ള. മാതാവ്: പരേതയായ അമ്മു. സഹോദരങ്ങൾ: ദേവയാനി, സത്യഭാമ, ഉണ്ണികൃഷ്ണൻ, പ്രകാശൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് മുണ്ടൂർ വാതക ശ്മശാനത്തിൽ.