പുതുനഗരം: മുൻ പഞ്ചായത്ത് പ്രസിഡന്റ് എ.കെ. മുഹമ്മദ് ഹുസൈൻ (55) നിര്യാതനായി. പുതുനഗരം മുസ്ലിം ഹൈസ്കൂൾ മാനേജ്മെന്റ് കമ്മിറ്റി സെക്രട്ടറി, മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. 2005ലാണ് പുതുനഗരം പഞ്ചായത്ത് പ്രസിഡന്റായിരുന്നത്. ഭാര്യ: ഭാനു (പുതുനഗരം പഞ്ചായത്ത് സി.ഡി.എസ് ചെയർപേഴ്സൻ). മക്കൾ: മുഹമ്മദ് ഷിഹാബ്, സൻഫിയ, സിൻഫിയ.