താനൂർ: താനൂർ അങ്ങാടിയിലെ അബ്ദുൽ ഖാദർ ഹാജി പള്ളിക്കു സമീപം അറയ്ക്കലകത്ത് ഡോ. യു.എ. മുഹമ്മദ് (83) നിര്യാതനായി. തലശ്ശേരി നഗരത്തിലെ പ്രമുഖ ഫിസിഷ്യനും കായ്യത്ത് റോഡിലെ ന്യൂ അൽഫാത്തിൽ സ്ഥിരതാമസക്കാരനുമാണ്. ലോഗൻസ് റോഡിലെ പൽമ ക്ലിനിക്ക് ഉടമയാണ്. ഭാര്യ: പരേതയായ ടി.എം. പൽമ. മക്കൾ: റസൂഖ് (ദുബൈ), റഫീഖ് (അഡലൈഡ്, ആസ്ട്രേലിയ), ശഫീഖ്, തൗഫീഖ്. മരുമക്കൾ: അഫ്സല, പർവീൺ സുൽത്താന, ഫാത്തിമ, ബീച്ചു ഫഹീമ. സഹോദരൻ: പരേതനായ യു.എ. ഖാദർ.