ഇരിട്ടി: കാക്കയങ്ങാട് പാലപ്പുഴയിലെ കെ.എൻ. ശങ്കരൻ (78) നിര്യാതനായി. ആറളം ഫാം ലേബേഴ്സ് യൂനിയൻ സി.ഐ.ടി.യുവിന്റെ സ്ഥാപക ഘട്ടം മുതൽ യൂനിയൻ ഭാരവാഹിയായിരുന്നു. ആറളം ഫാം പബ്ലിക് എംപ്ലോയീസ് കോഓപറേറ്റിവ് ബാങ്ക് പ്രഥമ ഡയറക്ടർ ബോർഡ് അംഗമായിരുന്നു. അവിഭക്ത സി.പി.എം മുഴക്കുന്ന് കമ്മിറ്റി അംഗമായി ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ കർഷക സംഘം കാക്കയങ്ങാട് വില്ലേജ് കമ്മിറ്റി അംഗമാണ്. ഭാര്യ: ചിരുതൈകുട്ടി. മക്കൾ: കെ.എൻ. സുരേഷ് (മണവാട്ടി ഗോൾഡ് കവറിങ്, പേരാവൂർ), അനിത (മാവേലി സ്റ്റോർ, തില്ലങ്കേരി). മരുമക്കൾ: മഞ്ജുള, രാമചന്ദ്രൻ (റിട്ട. കെ.എസ്.ഇ.ബി). സംസ്കാരം തിങ്കളാഴ്ച 12ന് തില്ലങ്കേരി പൊതുശ്മശാനത്തിൽ.