നടുവണ്ണൂർ: തോട്ടുമൂല ശാഖ മുസ്ലിം ലീഗ് കമ്മിറ്റി പ്രസിഡന്റും തോട്ടുമൂല ജുമാമസ്ജിദ് മഹല്ല് കമ്മിറ്റി മുൻ വൈസ് പ്രസിഡന്റും ട്രഷററുമായിരുന്ന കെട്ടിൽ മുഹമ്മദ് (55) നിര്യാതനായി. ഭാര്യ: സുലൈഖ. മക്കൾ: ഷഹർ ബാനു, റാഹില, നാദിറ, ളംറത്ത് (ദുബൈ). മരുമക്കൾ: അഷ്റഫ് (കാവുന്തറ), റിയാസ് (കാവുന്തറ), ജലീൽ (അരിക്കുളം). സഹോദരങ്ങൾ: ഇളർ, ബീവി (കാവുന്തറ), കദീജ (കാവുന്തറ), സുഹറ (വാളന്നൂർ), സൈനബ (കാവുന്തറ), റസിയ (കക്കഞ്ചേരി), പരേതനായ ഇമ്പിച്ചി മൊയ്തി.