തളിപ്പറമ്പ്: കൊട്ടിയൂരപ്പന്റെ ആലിംഗന പുഷ്പാഞ്ജലി സ്ഥാനികൻ കുറുമാത്തൂർ നായ്ക്കർ കെ. പരമേശ്വരൻ നമ്പൂതിരിപ്പാട് (92) നിര്യാതനായി. ബ്രാഹ്മണ സമ്പ്രദായത്തിൽ ഒരേയൊരു നായ്ക്കർ സ്ഥാനിയാണ്. കുറുമാത്തൂർ ഇല്ലത്തിലെ മൂത്ത കാരണവപ്പാടും ടി.ടി.കെ ദേവസ്വം പ്രഥമ ഊരാളനുമാണ്. കൊയിലാണ്ടി കോഓപറേറ്റിവ് ബാങ്ക് ഉദ്യോഗസ്ഥനായിരുന്നു.
പരേതരായ കുറുമാത്തൂർ നായ്ക്കർ നാരായണൻ നമ്പൂതിരിപ്പാടിന്റെയും പാർവതി അന്തർജനത്തിന്റെയും മകനാണ്. ഭാര്യ: കാണിപ്പയ്യൂർ നിർമല അന്തർജനം. മക്കൾ: ഹരി നമ്പൂതിരിപ്പാട്, രമ അന്തർജനം (അവണാപ്പറമ്പ് മന), രാജി അശോക് കുമാർ. മരുമക്കൾ: അവണപ്പറമ്പ് മനക്കൽ ആനന്ദ്, അശോക് കുമാർ (ഐ.എഫ്.എസ് സാംബിയ ഹൈകമീഷണർ), ഇ.എം. ലേഖ (അധ്യാപിക, കുറുമാത്തൂർ സൗത്ത് യു.പി സ്കൂൾ). സഹോദരങ്ങൾ: മണി നമ്പൂതിരിപ്പാട്, നാരായണൻ നമ്പൂതിരിപ്പാട്, ശാന്ത അന്തർജനം(വരിക്കാശ്ശേരി മന), ഗൗരി അന്തർജനം (വീമ്പൂർ മന), കുറുമാത്തൂർ കപാലി നമ്പൂതിരിപ്പാട്, പരേതനായ വാസുദേവൻ നമ്പൂതിരിപ്പാട്. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് ശേഷം കുറുമാത്തൂർ ഇല്ലം തറവാട് ശ്മശാനത്തിൽ.