കോഴിക്കോട്: പ്രസന്റേഷന് കോണ്ഗ്രിഗേഷന് ചേവായൂര്‍ സെന്റ് മേരീസ് പ്രോവിന്‍സ് അംഗം സിസ്റ്റര്‍ ജ്യോതി ആന്റണി അതിരകുളങ്ങര (74) നിര്യാതയായി. ചേവായൂര്‍ പ്രസന്റേഷന് നഴ്സറി സ്കൂള്‍, പ്രൊവിന്‍ഷ്യല്‍ ഹൗസ് എന്നിവിടങ്ങളിലും ഇറ്റലിയിലും ദീര്‍ഘകാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
താമരശ്ശേരി രൂപതയിലെ നെന്മേനി ഇടവകയിൽ പരേതരായ ആന്റണി-ത്രേസ്യാമ്മ ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍: യോഹന്നാന്, പരേതനായ ജോസഫ്, ത്രേസ്യാമ്മ, സെബാസ്റ്റ്യന്‍, അന്നമ്മ, മേരി തോമസ്. സംസ്കാര ശുശ്രൂഷ ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് ചേവായൂര്‍ പ്രസന്റേഷന് പ്രൊവിന്‍ഷ്യല്‍ ഹൗസ് ചാപ്പലില്‍.