പട്ടാമ്പി: പൊതുമരാമത്ത് വകുപ്പ് കരാറുകാരനായിരുന്ന ഓങ്ങല്ലൂർ കള്ളാടിപ്പറ്റ ഇറക്കിങ്ങൽ ഹസൻ (67) നിര്യാതനായി. ദീർഘകാലം മുസ്ലിം ലീഗ് ഓങ്ങല്ലൂർ പഞ്ചായത്ത് ജനറൽ സെക്രട്ടറിയായിരുന്നു.
കള്ളാടിപ്പറ്റ ജുമാ മസ്ജിദ്, കള്ളാടിപ്പറ്റ മദ്റസ, കൊണ്ടൂർക്കര നൂറുൽ ഹിദായ എന്നിവയുടെ സെക്രട്ടറിയായിരുന്നു. ഭാര്യ: നബീസ. മക്കൾ: ബുഷ്റ, റജീല, മുഹമ്മദ് റനീഷ് (പി.ഡബ്ല്യു.ഡി കരാറുകാരൻ), റസീന, ഫസീറ, റഈഷ് (എൻജിനീയർ, ഷിപ്പ്യാർഡ്, കൊച്ചി).