പത്തിരിപ്പാല: മങ്കര റെയിൽവേ സ്റ്റേഷനു സമീപം റെയിൽവേ ഭൂമിയിൽ കാട് വെട്ടുന്നതിനിടെ യുവാവ് ട്രെയിനിടിച്ച് മരിച്ചു. ഒറ്റപ്പാലം പാലപ്പുറം കല്ലുംപുറത്ത് രാജേഷ് (38) ആണ് മരിച്ചത്. റെയിൽവേയുടെ കരാർ തൊഴിലാളിയാണ്. ജോലിക്കിടെ അബദ്ധത്തിൽ ട്രാക്കിനടുത്തേക്ക് നീങ്ങിയപ്പോൾ ട്രെയിൻ തട്ടിയതാകാമെന്നാണ് പൊലീസിന്റെ നിഗമനം. റെയിൽവേ സുരക്ഷ സേനയും നാട്ടുകാരും ചേർന്ന് ജില്ല ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാതാവ്: ശാന്ത. സഹോദരൻ: ജിജിത്ത്.