വണ്ടൂർ: പോരൂർ കോട്ടക്കുന്ന് സ്വദേശി സൗദിയിലെ ബുറൈദയിൽ നിര്യാതനായി. കളത്തിങ്ങൽ തണ്ടു പാറക്കൽ അൻവർ സാദിഖ് (35) ആണ് നിര്യാതനായത്.
ദിവസങ്ങൾക്ക് മുമ്പ് ജോലിക്കിടെ പക്ഷാഘാതം വന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പിതാവ്: റഹീം, മാതാവ്: ആമിന. ഭാര്യ: ഷഹ്മ. മകൻ: സൽമാനുൽ ഫാരിസ്. ഖബറടക്കം സൗദിയിൽ.