പത്തിരിപ്പാല: നടന്നുപോകുന്നതിനിടെ ഓട്ടോയിടിച്ച് പരിക്കേറ്റയാൾ മരിച്ചു. അകലൂർ ആലംതട്ടുപടി ചന്ദ്രൻ (76) ആണ് മരിച്ചത്. മങ്കര ചന്ദനപ്പുറത്ത് കഴിഞ്ഞ ബുധനാഴ്ചയാണ് അപകടം. തൃശൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച ഉച്ചയോടെയാണ് മരണം. ഭാര്യ: കല്യാണി. മക്കൾ: വിജയലക്ഷ്മി, രാമകൃഷ്ണൻ, രാധാകൃഷ്ണൻ, രാജേഷ്. സംസ്കാരം ബുധനാഴ്ച.