കോഴിക്കോട്: ഒറ്റപ്പാലം കണ്ണിയമ്പുറം വിനായക നഗർ ഇന്ദിരാവിബാൽ സദനത്തിൽ ബാലസുബ്രഹ്മണ്യം (സുന്ദരൻ-76) നിര്യാതനായി. പരേതരായ പെരിന്തൽമണ്ണ ബാറിൽ അഭിഭാഷകനായിരുന്ന കെ.പി. പത്മനാഭ മേനോന്റെയും വള്ളൂർ പെരുമ്പിലാവിൽ പാറുക്കുട്ടി അമ്മയുടെയും മകനാണ്. ഭാര്യ: പരേതയായ ഇന്ദിര. മക്കൾ: രതീഷ്, വിഘ്നേഷ്. മരുമക്കൾ: രാഗിത, രമ്യ. സഹോദരങ്ങൾ: അംബുജം, രാമചന്ദ്ര മേനോൻ, ഭാനുമതി, പരേതരായ കമലം, ലീല, ഭവാനി, ഭാഗ്യലക്ഷ്മി, ഉണ്ണിക്കൃഷ്ണ മേനോൻ. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് ഐവർമഠം ശ്മശാനത്തിൽ.