കോഴിക്കോട്: പരേതരായ പി.കെ. നാരായണ മേനോന്റെയും എം.എം. സരസ്വതിയുടെയും മകൻ എം.എം. രഘുനന്ദനൻ (76) ബംഗളൂരുവിൽ നിര്യാതനായി. ഇന്ത്യൻ നേവിയിൽനിന്ന് വിരമിച്ച ശേഷം, മുംബൈ മസഗോൺ ഡോക്കിൽ മാനേജറായിരുന്നു. ഭാര്യ: പരേതയായ തേലപ്പുറത് സുഭദ്രാദേവി. മകൾ: ലക്ഷ്മി. മരുമകൻ: ശബരിനാഥ് (ബാങ്ക് ഓഫ് ന്യൂയോർക്). സഹോദരങ്ങൾ: മാധവൻ, രവീന്ദ്രൻ, പരേതരായ ബാലഗോപാലൻ, പ്രമീള. സംസ്കാരം ബുധനാഴ്ച ഉച്ചക്കുശേഷം മൂന്നിന് ബംഗളൂരുവിലെ കൽപള്ളി ശ്മശാനത്തിൽ.