തിരുവള്ളൂർ: സഫ ഇൻറർലോക്ക് ആൻഡ് ഹോളോബ്രിക് മാനേജിങ് പാർട്ണർ വളപ്പിൽ മുഹമ്മദ് (53) നിര്യാതനായി. തിരുവള്ളൂർ നുസ്രത്തുൽ ഇസ് ലാം മദ്റസ കമ്മിറ്റി വൈസ് പ്രസിഡന്റ്, തിരുവള്ളൂർ മഹല്ല് കമ്മിറ്റി എക്സിക്യൂട്ടിവ് അംഗം എന്നീ പദവി വഹിച്ചു വരുകയായിരുന്നു. ഭാര്യ: നൊച്ചാട്ട് സറീന (പള്ളിയത്ത്). മക്കൾ: അബ്ദുൽ ബായിസ് വാഫി (സഹറ സെൻട്രൽ സ്കൂൾ, പേരോട്), അബ്ദുല്ല, സാലിം, ഫാത്തിമ. സഹോദരങ്ങൾ: അബ്ദുറഹ്മാൻ, അഷ്റഫ് (മസ്കത്ത്), അബ്ദുൽസലാം (വി. പീസ് ഫ്രൂട്ട്സ്, തിരുവള്ളൂർ), നഫീസ തൻഈം, ഫാത്തിമ കണ്ടിയിൽ.