മേപ്പാടി: ചൂരൽമല സ്വദേശി വിവേക് (23) നിര്യാതനായി. കരൾമാറ്റ ശസ്ത്രക്രിയക്കായി നാട്ടുകാർ വിവേക് ചികിത്സാ സഹായ കമ്മിറ്റി രൂപവത്കരിച്ച് പ്രവർത്തിച്ചു വരികയായിരുന്നു. മൃതദേഹം എറണാകുളം അമൃത ഹോസ്പിറ്റലിലാണുള്ളത്. അട്ടമലയിലെ ബാലകൃഷ്ണൻ -ഉമ ദമ്പതികളുടെ മകനായിരുന്നു വിവേക്. സഹോദരൻ: മനു പ്രസാദ്. സംസ്കാരം പിന്നീട്.