തൃക്കരിപ്പൂർ: ഇളംബച്ചി ഗുരു ചന്തുപണിക്കർ സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി മാടക്കാലിലെ ദിൽജിത്ത് ബാല (13) നിര്യാതനായി. പി.വി.പ്രവീണിന്റെയും കെ. ഗീതയുടെയും മകനാണ്. കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയക്കായി ഒരുങ്ങുന്നതിനിടെയാണ് മരണം. സഹോദരി: ദിൽന (മെഡിക്കൽ വിദ്യാർഥിനി, കോഴിക്കോട്).