കൊടുങ്ങല്ലൂർ: കാര പതിയാശ്ശേരി എടച്ചാലിൽ പരേതനായ പി.വി. അബ്ദുവിന്റെ ഭാര്യ കമറുൽ മുനീറ (94) നിര്യാതയായി. വലപ്പാട് ചന്ദനപ്പറമ്പിൽ കുടുംബാംഗമാണ്. അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ ക്വിറ്റ് ഇന്ത്യ സമരത്തിൽ പങ്കെടുത്തതിന് വലപ്പാട് ഹൈസ്കൂളിൽനിന്ന് പുറത്താക്കപ്പെട്ടിരുന്നു. പിതാവ് മൊയ്തീൻകുട്ടി സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത് ജയിൽവാസം അനുഷ്ഠിച്ചിട്ടുണ്ട്. മക്കൾ: ഷാഹുൽ ഹമീദ് (റിട്ട. പഞ്ചായത്ത് സെക്രട്ടറി), മുഹമ്മദ് ഹാഷിം (ഇൻഡസ്), ഷാഹിദ് ലത്തീഫ് (ദുബൈ), ഫസലുൽ റഹ്മാൻ (ഒമാൻ), മുഹമ്മദ് നിസാർ (ബി.എസ്.എൻ.എൽ), ഫാത്തിമാബി. മരുമക്കൾ: സിദ്ദീഖ്, റസീന, ഷാഹിദ, റഫീന (കോഓപറേറ്റിവ് ബാങ്ക്, തിരൂർ), ഫരീദ (വെറ്ററിനറി ഹോസ്പിറ്റൽ, എടവിലങ്ങ്), സനീറ (ആർക്കിടെക്ട്).