വേങ്ങര: ന്യുമോണിയ ബാധിച്ച് ചികിത്സയിലിരുന്ന പ്ലസ്ടു വിദ്യാർഥിനി മരിച്ചു. ഇരിങ്ങല്ലൂർ കോട്ടപ്പറമ്പ് സ്വദേശി മനയംതൊടി ഫൈസലിന്റെ മകൾ ഫാത്തിമ ഖുലൂദാണ് (18) മരിച്ചത്. കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പറപ്പൂർ ഐ.യു ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനിയാണ്. മാതാവ്: ഖമർബാനു. സഹോദരി: മറിയം മെഹ്റിൻ (ഒമ്പതാം ക്ലാസ് വിദ്യാർഥിനി).