തിരൂരങ്ങാടി: മൂന്നിയൂർ കുണ്ടംകടവ് സ്വദേശി പാലത്തിങ്ങൽ മുഹമ്മദിന്റെ മകൻ അബൂബക്കർ മുസ്ലിയാർ (കുഞ്ഞിപ്പ-57) നിര്യാതനായി. കേരള മുസ്ലിം ജമാഅത്ത് കുണ്ടംകടവ് യൂനിറ്റ് ജനറൽ സെക്രട്ടറിയും കുണ്ടംകടവ് ഹയാത്തുൽ ഇസ്ലാം സംഘം മഹല്ല് കമ്മിറ്റി ജോ. സെക്രട്ടറിയുമാണ്. ഭാര്യ: ഖൈറുന്നീസ. മക്കൾ: മുഹമ്മദ് ഫായിസ് സഖാഫി, മുഹമ്മദ് സുഹൈൽ ബാഖവി, മുഹമ്മദ് സാലിം, സുമയ്യ, ആദില, അഫീഫ. മരുമക്കൾ: മുഹമ്മദ് ഉനൈസ് സഖാഫി കൊണ്ടോട്ടി, മുഹമ്മദ് ശാഫി സിദ്ദീഖി പറമ്പിൽപീടിക, മർവാൻ സഅദി പുകയൂർ, ശംന ശെറിൻ പുകയൂർ, ഫാത്തിമ യാറത്തുംപടി.