കുറ്റിച്ചിറ: ചേക്രായിൻ വളപ്പിൽ ഫിറോസ് (42) കുറ്റിച്ചിറ തെക്കുംതല കുഞ്ഞാജി മില്ലിന് സമീപമുള്ള സഹോദരൻ അൽഫാസിന്റെ വസതിയിൽ നിര്യാതനായി. പി.കെ. ഹസൻ കോയയുടെയും (പി.വി ഇലക്ട്രിക്കൽസ്, ചെമ്മങ്ങാട്) ചേക്രായിൻ വളപ്പിൽ മറിയംബിയുടെയും (മാംബി) മകനാണ്. ഭാര്യ: ഫർഹാന (ആയിശ). മക്കൾ: ഫൈദ ഫിറോസ്, ഫയക്ക് ഫിറോസ്. സഹോദരങ്ങൾ: പി.എം. അൽഫാസ് (ഇൻഷുറൻസ്), നിഷാം (ദുബൈ), പരേതനായ ആസിഫ്.